ബൈക്കിൽ നിന്ന് തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

Published : Dec 07, 2018, 08:02 PM ISTUpdated : Dec 07, 2018, 08:03 PM IST
ബൈക്കിൽ നിന്ന് തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

Synopsis

പാലത്തിന് ഇരുവശവും റോഡിലുള്ള ഹംബ് മാർക്ക് ചെയ്യാത്തതിനാലാണ് അപകടം തുടരെ ഉണ്ടാകുന്നതെന്നുള്ള പരാതി നാട്ടുകാര്‍ നിരന്തരമായി ഉന്നയിക്കുന്നുണ്ട്

ഹരിപ്പാട്: ബൈക്കിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. ചെങ്ങന്നൂർ കാരയ്ക്കാട് തട്ടയ്ക്കാട് വടക്കതിൽ നാരായണന്റെ ഭാര്യ ഓമന (50)യാണ് മരിച്ചത്. ബന്ധുവിന്റെ ചിതാഭസ്മം തൃക്കുന്നപ്പുഴയിൽ നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി മകനോടൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം.

കാർത്തികപ്പള്ളി മഹാദേവികാട് തോട്ടുകടവ്  പാലത്തിന് സമീപം റോഡിലെ ഹംബിൽ കയറിയ ബൈക്കിന്റെ പിന്നിൽ നിന്ന് തെറിച്ചുവീണ ഓമന റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികളുടെ സഹായത്തോടെ ഹരിപ്പാട് ആശുപത്രിലെത്തിച്ചുവെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പാലത്തിന് ഇരുവശവും റോഡിലുള്ള ഹംബ് മാർക്ക് ചെയ്യാത്തതിനാലാണ് അപകടം തുടരെ ഉണ്ടാകുന്നതെന്നുള്ള പരാതി നാട്ടുകാര്‍ നിരന്തരമായി ഉന്നയിക്കുന്നുണ്ട്.

വളരെ അടുത്തെത്തിയാൽ മാത്രമേ ഹംബ് കാണാൻ സാധിക്കുകയുള്ളൂ. ഇതോടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ ഹംബിനടുത്തെത്തുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടത്തിന് കാരണമാകുന്നതായും നാട്ടുകാര്‍ പറയുന്നു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു, പിന്നാലെ ആദ്യ 'വോട്ട്' ഇന്ദിരക്ക് പാളി, അസാധു! പക്ഷേ കണ്ണൂർ ഡെപ്യൂട്ടി മേയർ സ്ഥാനത്ത് താഹിറിന് ഉജ്ജ്വല വിജയം
വാടക വീടുകളിൽ താമസിക്കുന്നവ‍‍ർക്കും സൗജന്യ കുടിവെള്ളം ലഭിക്കും; 2026 ജനുവരി 1 മുതൽ 31 വരെ ബിപിഎൽ ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം