മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

Published : Jul 27, 2024, 08:44 PM IST
മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

Synopsis

2016 ജൂണ്‍ മുതല്‍ 2017 ഓഗസ്റ്റ് വരെ പലദിവസങ്ങളിലായി അശ്ലീല വീഡിയോ മൊബൈലില്‍ കാണിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്പ് വീട്ടില്‍ കെ. ബിജു(ഉണ്ണി)വിനെയാണ് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി സി എസ് അമ്പിളി ശിക്ഷിച്ചത്.

2016 ജൂണ്‍ മുതല്‍ 2017 ഓഗസ്റ്റ് വരെ പലദിവസങ്ങളിലായി അശ്ലീല വീഡിയോ മൊബൈലില്‍ കാണിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴസംഖ്യ അതിജീവിതയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടിച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ട് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും. നല്ലളം എസ്ഐ യു സനീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി.

ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

ഇന്ത്യയിൽ ആദ്യം! 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് ചികിത്സ; വിപ്ലവകരമായ തീരുമാനവുമായി കേരളം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്