മാനസികാസ്വാസ്ഥ്യമുള്ള ആളുടെ അക്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

Published : Dec 11, 2018, 02:42 AM ISTUpdated : Dec 11, 2018, 07:08 AM IST
മാനസികാസ്വാസ്ഥ്യമുള്ള ആളുടെ അക്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

Synopsis

കീരീക്കാട് മുസ്ലീം ജമാഅത്ത് സ്കൂള്‍ അദ്ധ്യാപകനും ചൈല്‍ഡ് പ്രൊട്ടകറ്റ് ടീം ജില്ലാ ട്രഷറുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ട് വയസുകാരിയെ മനോവൈകല്യമുള്ളയാളുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 

കായംകുളം: മാനസികഅസ്വാസ്ഥ്യമുള്ള ആളുടെ അക്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. കീരീക്കാട് മുസ്ലീം ജമാഅത്ത് സ്കൂള്‍ അദ്ധ്യാപകനും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ജില്ലാ ട്രഷറുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ട് വയസുകാരിയെ മാനസികഅസ്വാസ്ഥ്യമുള്ള ആളുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 

താജുദ്ദീന്‍ ബൈക്കില്‍ കുട്ടികളുമായി മദ്‌റസയിലേക്ക് പോകുമ്പോള്‍, റോഡിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു. ബൈക്ക് നിര്‍ത്തി കരച്ചില്‍ കേട്ട ഭാഗത്തേക്ക് ഓടിയെത്തിയപ്പോള്‍ ഒരാള്‍ കുട്ടിയെ താഴേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നു. 

സമയോജിതമായി ഇടപെട്ട താജുദ്ദീന്‍ കുട്ടിയെ അക്രമിയുടെ കൈയില്‍ നിന്നും രക്ഷപ്പെടുത്തി. തുടര്‍ന്ന് കായംകുളം എസ് ഐ വിനോദിനെ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ  ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ രക്ഷിതാക്കളുടെ ഒപ്പം വിട്ടയച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന തീരുമാനം; ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറുമാകില്ല, വിജയസാധ്യത കൂടിയ നിയമസഭാ സീറ്റ് വാഗ്ദാനം
പരിശോധനക്ക് ബൈക്ക് തടഞ്ഞപ്പോൾ 23 കാരന് പരുങ്ങൽ, വണ്ടിക്കുള്ളിൽ ഒളിപ്പിച്ചത് 3 എൽഎസ്‍ഡി സ്റ്റാമ്പുകൾ, അറസ്റ്റിൽ