
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. ആൺ സുഹൃത്തിന്‍റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസ് എടുത്തു. സംഭവ ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
പെൺകുട്ടി ഒരു ആൺസുഹൃത്ത് ഉണ്ട്. ഇയാളുടെ ശാരീരകവും മാനസികവുമായ ആക്രമണം പെൺകുട്ടി നേരിട്ടിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുടുംബം പാനൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുടുംബത്തിന്‍റെ ആരോപണങ്ങളടക്കം പരിശോധിക്കുമെന്നും, വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ഇന്ന് പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam