പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍ ഒറ്റക്കെയില്‍ തൂങ്ങിയ പെണ്‍കുട്ടിയേ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ആര്‍പിഎഫ് ജവാന്‍

By Web TeamFirst Published Jun 3, 2019, 11:00 PM IST
Highlights

യാത്ര പുറപ്പെട്ട ട്രയിനില്‍ കൈയ്യില്‍ കാരിബാഗുമായി പെണ്‍കുട്ടി ഓടി കയറിയെങ്കിലും വാതിലിലെ കമ്പിയില്‍ ഒരു കൈ മാത്രം പിടിക്കാന്‍ കഴിഞ്ഞ കുട്ടി പ്ലാറ്റ് ഫോമിനും ട്രയിനിനും ഇടയില്‍ തൂങ്ങിപോവുകയായിരുന്നു. 

തിരുവനന്തപുരം: സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രെയിനിലേക്ക് ഓടിക്കയറിയ പത്തു വയസ്സുകാരിക്ക് ട്രെയിനിന്‍റെ ഫുഡ് ബോര്‍ഡില്‍ കാല്‍ കുത്താന്‍ കഴിഞ്ഞില്ല. ഒറ്റക്കൈയില്‍ തൂങ്ങി 10 മീറ്ററോളം യാത്ര ചെയ്ത പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആർ.പി.എഫ് ജവാന്‍ എസ് വി ജോസിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.45 നായിരുന്നു ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിലെ 4 -ാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് പുറപ്പെട്ട് തഞ്ചാവൂര്‍ വരെ പോകുന്ന ഉഴവന്‍ എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് 10 വയസുകാരി ട്രയിനിനും പ്ലാറ്റ് പോമിനും ഇടയില്‍ അകപ്പെട്ടത്. 

തീര്‍ത്ഥാടന യാത്രക്കായെത്തിയ ബീഹാര്‍ സ്വദേശി അശ്വനികുമാറിന്‍റെ മകള്‍ ആന്‍മോള്‍ ശര്‍മ്മയാണ് അപകടത്തില്‍പ്പെട്ടത്. പിതാവ് അശ്വനികുമാര്‍ കുട്ടിക്കൊപ്പം വലിയ ബാഗുകളുമായി പുറകേ ഉണ്ടായിരുന്നു. യാത്ര പുറപ്പെട്ട ട്രയിനില്‍ കൈയ്യില്‍ കാരിബാഗുമായി പെണ്‍കുട്ടി ഓടി കയറിയെങ്കിലും വാതിലിലെ കമ്പിയില്‍ ഒരു കൈ മാത്രം പിടിക്കാന്‍ കഴിഞ്ഞ കുട്ടി പ്ലാറ്റ് ഫോമിനും ട്രയിനിനും ഇടയില്‍ തൂങ്ങിപോവുകയായിരുന്നു. 

"

കാലുകള്‍ പുര്‍ണ്ണമായും തൂങ്ങിക്കിടന്ന് 10 മീറ്ററോളം ഓടിയ ട്രയിനില്‍നിന്ന് ജോസ് കുട്ടിയെ ജീവിതത്തിലേക്ക്  തൂക്കിയെടുക്കുകയായിരുന്നു. അപകട സിഗ്നല്‍ മുഴക്കിയതിനെ തുടര്‍ന്ന് ട്രയില്‍ നിര്‍ത്തി. 10 മിനിറ്റിന് ശേഷം കുട്ടിയും പിതാവും സുരക്ഷിരായി ട്രെയിനില്‍ കയറിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. രാജ്യത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുളള ജോസ് നാലര വര്‍ഷമായി ചെന്നൈ എഗ്മോറിലാണ് ജോലി നോക്കുന്നത്. 

ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ ജോസിന്‍റെ ഇടപെടലാണ് തന്‍റെ മകള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് തഞ്ചാവൂരിലെത്തിയ അശ്വനികുമാര്‍ റെയില്‍വെ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യ്തു. തുടര്‍ന്ന് ഇന്നലെ (തിങ്കള്‍) സതേണ്‍ റെയില്‍വെ ഡിജിപി ഡോ. ശൈലേന്ദ്ര ബാബു ജോസിന് പാരിതോഷികം സമ്മാനിച്ചു. വെളിയംകോട് സ്വദേശി ഷൈജ കെ ജിയാണ് ജോസിന്‍റെ ഭാര്യ മകള്‍ അനാമിക 3 -ാം ക്ലാസ് വിദ്യാര്‍ഥനിയാണ്. ജോസ് കുട്ടിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അഭിനന്ദന പ്രവാഹങ്ങളുടെ നടുവിലാണ് ജോസ്.
 

click me!