
പാമ്പാടി: വൃക്ക രോഗത്തിന്‍റെ ചികിത്സക്കിടെ കൊവിഡ് കൂടി ബാധിച്ചതോടെ ഗുരുതരാവസ്ഥയിലായ യുവാവ് ചികത്സാ സഹായം തേടുന്നു. പങ്ങട മുണ്ട്യ്ക്കൽ ആർ ഗോകുലാണ് ( 29) വെന്‍റിലേറ്ററിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കിഡ്നി രോഗത്തെ തുടര്‍ന്ന് 2013ല്‍ ഗോകുലിന്‍റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു.
തുടര്‍ന്ന് ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിച്ച ഗോകുല്‍ പുറ്റടിയിൽ സ്വകാര്യ കോളജിൽ ലൈബ്രറിയൻ ആയി ജോലി ചെയ്യുകയായിരുന്നു. 2020ലാണ് വീണ്ടും വൃക്ക രോഗം ഗോകുലിനെ പിടികൂടിയത്. അതിനുള്ള ചികിത്സ നടക്കുന്നതിനിടെയാണ് കൊവിഡും ബാധിച്ചത്. ഇതോടെ നില കൂടുതല്‍ ഗുരുതരമായി.
ശ്വാസകോശത്തെയും രോഗം ബാധിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നതോടെ ചികിത്സ ചെലവിനായി വലിയ തുകയാണ് ദിനവും ഗോകുലിന്‍റെ കുടുംബത്തിന് കണ്ടെത്തേണ്ടി വരുന്നത്. സുഹൃത്തുക്കളും സുമനസ്സുകളും ചേര്‍ന്ന് ചികിത്സാ ചെലവിനുള്ള തുക കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്.
ഭാര്യയും സഹോദരന്‍ രാഹുലും അമ്മയും അടങ്ങുന്നതാണ് ഗോകുലിന്‍റെ കുടുംബം. രണ്ടാഴ്ച മുമ്പായിരുന്നു ഗോകുലിന്‍റെ ഭാര്യയുടെ പ്രസവം. തന്‍റെ കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലും ഗോകുലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോകുലിന്‍റെ അതിജീവനത്തിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.
സഹായിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ടത്
ഗോകുൽ ആർ.
അക്കൗണ്ട് നമ്പർ– 99980100181705
ഫെഡറൽ ബാങ്ക് ,പാമ്പാടി.
ഐഎഫ്എസ്സി കോഡ്– FDRL0001118
ഗൂഗിൾ പേ– ഗോകുൽ ആർ– 8907651949.
സഹോദരൻ രാഹുലിന്റെ ഫോൺ – 9961617742
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam