കാട്ടാക്കടയിൽ ബസിൽ കയറിയപ്പോൾ പിന്നിലൊരാൾ, വീട്ടമ്മയുടെ 3.5 പവന്‍റെ മാലപൊട്ടിച്ചു,ഓടി രക്ഷപ്പെട്ട് യുവതി

Published : Sep 11, 2025, 03:56 PM IST
chain snatching

Synopsis

ഇന്നലെ ഉച്ചയോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് ബന്ധുവിനൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തിയപ്പോഴാണ് സംഭവം.

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കയറുന്നതിനിടെ വീട്ടമ്മയുടെ മൂന്നര പവന്റെ മാല കവർന്നു. അമ്പലത്തിൻകാല ശ്രീകല്ലടി ബാവ നിവാസിൽ ഗിരിജ കുമാരി(58)യുടെ മാലയാണ് കാട്ടാക്കട ഡിപ്പോയിൽ നിന്ന് കവർന്നത്.കാട്ടാക്കട നിന്നും കൊറ്റംപള്ളിവഴി കീഴാറൂരിലേയ്ക്ക് പോകുന്ന ബസിൽകയറവെയാണ് മാല നഷ്ടപ്പെട്ടത്. 

ഇന്നലെ ഉച്ചയോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് ബന്ധുവിനൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തി ഏറെ നേരം കാത്തിരുന്ന ശേഷമാണ് ബസ് വന്നത്. ബസിനുള്ളിലേയ്ക്ക് കയറുന്നതിനിടെയുള്ള തിരക്കിനിടയിലാണ് മൂന്നരപ്പവൻ്റെ മാല നഷ്ടപ്പെട്ടത്. പിന്നിൽ നിന്ന സ്ത്രീയാണ് മാലപൊട്ടിച്ചതെന്നറിഞ്ഞ് നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്ന് ഗിരിജ പറയുന്നു. 

മാല മോഷണം പോയതറിഞ്ഞതോടെ ഏറെ ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരോ ഉദ്യോഗസ്ഥരോ ഇടപെട്ടില്ലെന്ന് ഒപ്പമുണ്ടായവർ പറഞ്ഞു. പിന്നാലെ ഗിരിജ കുമാരി പൊലീസിൽ പരാതി നൽകി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം, പ്രതി എറണാകുളം സ്വദേശി അറസ്റ്റിൽ, ആക്രമണം ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ