പുലര്‍ച്ചെ അടുക്കള ജനൽ കമ്പി മാറ്റി വാതിൽ തുറന്ന് വീട്ടിൽ കയറി, നഷ്ടമായത് വീട്ടമ്മയുടെ ഒന്നര പവന്റെ സ്വർണ മാല

Published : Feb 16, 2026, 09:45 PM IST
Forensic team examining a broken window at a house after a gold robbery in Kerala

Synopsis

പെരുമ്പാവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല മോഷ്ടിച്ചയാൾ പിടിയിൽ. നെല്ലിമറ്റം സ്വദേശിയായ ബിജു എന്ന ഇയാൾ സംസ്ഥാനത്തെ മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

കൊച്ചി: നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ. നെല്ലിമറ്റം കവളങ്ങാട് മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജു(50)വിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടക്കാട്ടുപടി ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മ അണിഞ്ഞിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാല മോഷ്ടിക്കുകയായിരുന്നു. 7ആം തിയ്യതി പുലർച്ചെയാണ് സംഭവം.

വീടിൻ്റെ അടുക്കള ഭാഗത്തുള്ള ജനൽ കമ്പി തിക്കി പുറക് വശത്തെ വാതിൽ തുറന്നാണ് അകത്ത് കയറിയത്. മോഷണം നടത്തി കടന്നു കളഞ്ഞ പ്രതിയെ വട്ടക്കാടുപടി ഭാഗത്ത് നിന്നാണ് സാഹസികമായി പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്.ഐമാരായ ശിവകുമാർ , അബ്ദുൾ ജലീൽ, എ.എസ്.ഐ ശ്രീജ, സി.പി.ഒമാരായ എം.എച്ച് സുധീർ, എം.എം ഷെഫീഖ്, നജ്മി, വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിലമ്പൂർ മേഖലയിൽ വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക ഉപകരണങ്ങളുമായി വനംവകുപ്പ്
ജനങ്ങളെ ഭീതിയിലാഴ്ത്തി രാവിലെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ച തെരുവുനായ വൈകീട്ട് ചത്ത നിലയിൽ, പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാനിര്‍ദേശം