ജനങ്ങളെ ഭീതിയിലാഴ്ത്തി രാവിലെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ച തെരുവുനായ വൈകീട്ട് ചത്ത നിലയിൽ, പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാനിര്‍ദേശം

Published : Feb 16, 2026, 09:08 PM IST
stray dog

Synopsis

കോഴിക്കോട് കൊടിയത്തൂരില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ ജഡം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്: നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചുപരിക്കേല്‍പ്പിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോഴിക്കോട് കൊടിയത്തൂരിലാണ് നാടിനെ ആശങ്കയിലാക്കിയ സംഭവം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ കരിക്കാട് ഭാഗത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി തെരുവ് നായയുടെ ആക്രമണമുണ്ടായത്.

രാവിലെ 11 മണിയോടെ ആണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കുര്യക്കാട്ട് ജോസിന്റെ തൊഴുത്തിലാണ് നായയെ ആദ്യം കണ്ടത്. പശുക്കിടാവിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് പരിശോധിച്ച വീട്ടുകാര്‍ തെരുവ് നായയെ ഇവിടെ നിന്ന് ഓടിക്കുകയായിരുന്നു. പിന്നീട് സമീപ പ്രദേശത്തെ നിരവധി വീടുകളില്‍ എത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതായാണ് വിവരം.

എന്നാല്‍ വൈകീട്ടോടെ ഇതേ നായയെ ചത്ത നിലയില്‍ കണ്ടതോടെയാണ് ജനങ്ങളില്‍ ആശങ്ക പടര്‍ന്നത്. നായയുടെ ജഡം വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. റിസള്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നായയുടെ സാന്നിധ്യമുണ്ടായ വീടുകളില്‍ താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഹാ അന്തസ്! സ്വരാജ് ട്രോഫി തിളക്കത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ, ഏറ്റവും മികച്ച കോർപ്പറേഷൻ; മികച്ച ജില്ലാ പഞ്ചായത്ത് കൊല്ലം, നഗരസഭ ഗുരുവായൂർ
കൊല്ലത്ത് അമ്മയ്ക്ക് മുന്നിലിട്ട് മകനെ വീടുകയറി ആക്രമിച്ച് കാപ്പാ കേസ് പ്രതികൾ, മകനെ രക്ഷിക്കാൻ ശ്രമിച്ച് വയോധിക, കേസ്