വീട് കുത്തിത്തുറന്ന് മോഷണം; ആറര പവൻ സ്വർണ്ണം കവർന്നു

Web Desk   | Asianet News
Published : Aug 29, 2021, 07:30 PM IST
വീട് കുത്തിത്തുറന്ന് മോഷണം; ആറര പവൻ സ്വർണ്ണം കവർന്നു

Synopsis

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹൈദ്രബാദിലുള്ള മകന്റെ ജോലിസ്ഥലത്ത് ആയിരുന്നു വീട്ടുകാര്‍ കഴിഞ്ഞ ദിവസം തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ കുത്തിതുറന്നനിലയിൽ കാണപ്പെട്ടത്. 

കായംകുളം: വീട് കുത്തിത്തുറന്ന് മോഷണം നടത്തി, ആറര പവൻ സ്വർണ്ണം കവർന്നു.. കായംകുളം കുന്നതാലുംമൂട് കല്ലറക്കൽ ബാബുവിന്റെ അടച്ചിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്.ബാബുവും ഭാര്യ പൊന്നമ്മയും 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹൈദ്രബാദിലുള്ള മകന്റെ ജോലിസ്ഥലത്ത് ആയിരുന്നു കഴിഞ്ഞ ദിവസം തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ കുത്തിതുറന്നനിലയിൽ കാണപ്പെട്ടത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം മോഷണം പോയതയാണ് അറിയുന്നത്. 

കായംകുളം സി ഐ മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വതിൽ പോലീസ് അന്വഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തു എത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കായംകുളം നഗരത്തിലെ  പല ഭാഗങ്ങളിലും രാത്രികാലത്ത് പതിവായി മോഷണം നടക്കുന്നത് പോലീസ് അന്വേഷിക്കുന്നെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

പകൽ സമയത്ത് വീടിന്റെ ചുറ്റുപാടുകളിൽ എത്തി ആൾ താമസവും സാഹചര്യങ്ങളും വിലയിരുത്തി ശേഷം രാത്രിയിൽ മോഷണം നടന്നു വരുന്നത് ആൾ താമസംമില്ലാത്ത വീടുകളിലാണ് കൂടുതൽ മോഷണവും നടന്നത്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്