ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അജ്ഞാത മൃതദേഹം കണ്ടതായി കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചത്. മൂന്നു ദിവസം കോസ്റ്റൽ പൊലീസും ഫിഷറീസ് വിഭാഗവും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തൃശൂർ: മത്സ്യബന്ധനത്തിനിടെ കടലിൽ തെറിച്ചു വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എങ്ങണ്ടിയൂർ ഏത്തായികരുപ്പയിൽ ശങ്കുരു മകൻ വിജീഷാണ് കടലിൽ ഫൈബർ വെള്ളത്തിൽ നിന്നും തെറിച്ചു വീണു കാണാതായത്. മൂന്നു ദിവസം കോസ്റ്റൽ പൊലീസും ഫിഷറീസ് വിഭാഗവും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അജ്ഞാത മൃതദേഹം കണ്ടതായി കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് കോസ്റ്റൽ പൊലീസ് എസ് ഐ ലോഫി രാജിന്റെ നേതൃത്വത്തിൽ ഫിഷറീസ് ബോട്ടിൽ ആഴക്കടലിൽ തെരച്ചിൽ നടത്തുകയായിരുന്നു. മന്ദലംകുന്നിന് പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ ആഴക്കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം പൊലീസ് സംഘം ബോട്ടിൽ കയറ്റുകയായിരുന്നു. ഇരുപത്തിയൊന്നാം തീയതി പുലർച്ചെ കടലിൽ കാണാതായ വിജീഷിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹവുമായി പൊലീസ് സംഘം മുനക്കക്കടവ് ഹാർഡ്ബറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


