മിക്‌സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: കരിപ്പൂരിൽ 30 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

Published : Nov 17, 2019, 09:00 PM IST
മിക്‌സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: കരിപ്പൂരിൽ 30 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

Synopsis

കരിപ്പൂരിൽ മിക്‌സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടി. 

കൊണ്ടോട്ടി: കരിപ്പൂരിൽ മിക്‌സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് 30 ലക്ഷത്തിന്റെ 751 ഗ്രാം സ്വർണ്ണം പിടികൂടിയത്. 

കോഴിക്കോട് താമരശ്ശേരി കുന്നംപള്ളി മുഹമ്മദ് റഊഫാണ് സ്വർണം കടത്തിയത്. മിക്‌സിക്കുള്ളിൽ ചെറിയ കുഴൽ രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. അസിസ്റ്റൻറ് കമ്മീഷണർ ഡിഎൻ പന്ത്, സൂപ്രണ്ടുമാരായ ഗോഗുൽദാസ്, ബിമൽ ദാസ്, ഐസക് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് പിടികൂടിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുല്ലുമേട് കാനനപാതയിൽ കര്‍ശന നിയന്ത്രണം; സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം
'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര