
തൃശൂർ: തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ അഴീക്കോട് രണ്ടിടങ്ങളിൽ മോഷണം. വീടുകളിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. അഴീക്കോട് പുത്തൻപള്ളിക്ക് കിഴക്കുവശം കളറാട്ട് പ്രദേശത്താണ് മോഷണം നടന്നത്. കായിപ്പറമ്പിൽ ഗിരീഷിന്‍റെ വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് കവർച്ച നടന്നത്. മോഷ്ടാവ് സ്വീകരണമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷിന്‍റെ രണ്ടര വയസുള്ള പേരക്കുട്ടിയുടെ മാലയും, രണ്ട് വളകളുമാണ് കവർന്നത്. രണ്ട് പവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.
മൊബൈൽ ഫ്ലാഷ് ലൈറ്റ് കണ്ട് വീട്ടുകാർ ഉണർന്നുവെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള കുഴിക്കാട്ട് ചന്ദ്രമതിയുടെ ഒന്നേകാൽ പവൻ തൂക്കമുള്ള മാലയും മോഷ്ടാവ് കവർന്നു. ഇവിടെയും അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കഴുത്തിലുണ്ടായിരുന്ന മാല വലിച്ചു പൊട്ടിക്കുന്നതിനിടെ ചന്ദ്രമതി ഉണർന്ന് ബഹളം വെച്ചുവെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശത്ത് തന്നെ അയ്യാരിൽ മുഹമ്മദലിയുടെ വീട്ടിൽ വാതിൽ കുത്തിതുറന്ന് മോഷണശ്രമം നടത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണവും മോഷണശ്രമവും നടന്നത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Read More : ബൈക്കിലെത്തി സ്കൂട്ടറിന് പിന്നിലിടിച്ചു, യുവതി തെറിച്ച് വീണിട്ടും നിർത്തിയില; 3 മാസത്തിന് ശേഷം പ്രതി പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam