
കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടയേഡ് അധ്യാപകന്‍റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്‍റെ ആഭരണം മോഷണം പോയി. കൊല്ലശ്ശേരിൽ സുരേഷിന്‍റെ വീട്ടിലായിരുന്നു മോഷണം. ഭാര്യ സെക്രട്ടേറിയറ്റ് ജീവനക്കാരിയായതിനാൽ കുടുംബത്തോടെ തിരുവനന്തപുരത്തായിരുന്നു താമസം.
സുരേഷും കുടുംബവും കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇരുനില വീടിന്‍റെ പിൻവാഭഗത്തെ ജനൽ ചില്ല് തകര്‍ത്ത് ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അതിനിടെ കൊല്ലം കടയ്ക്കലിൽ വീട്ടുടമയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങേലിയിൽ സ്വദേശി 62 വയുള്ള റംലാബീവിയുടെ രണ്ടരപ്പവന്‍റെ മാലമോഷ്ടിച്ച കേസിൽ കന്യാകുമാരി വട്ടവിള സ്വദേശി ക്രിസ്റ്റഫറാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മോഷണം നടന്നത്. റംലാബീവിയുടെ വീടിന്‍റെ മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്ന അതിഥി തൊഴിലാളി ഒന്നരവര്‍ഷമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് മോഷ്ടിച്ചത്. നിലമേലിലെ ചായക്കടയിൽ നിന്ന് പിടികൂടി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More : 'കൂട്ടുകാരന്‍റെ വീഡിയോ കോൾ'; എഐ വിദ്യ ഉപയോഗിച്ച് മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി, ചിത്രം പുറത്ത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam