മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു, തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50 പവൻ

Published : Aug 21, 2026, 10:34 AM IST
Thrissur Moshanam

Synopsis

ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപത്ത് നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു.

തൃശൂർ: തൃശൂരിൽ വൻ കവർച്ച. തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച. മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പുറകു വാതിൽ തകർത്താണ് അകത്തു കയറിയത്. വാതിലുകൾ തകർത്താണ് അകത്തുകയറിയത്. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഷോപ്പിൽ നിന്ന് പുലർച്ചെ എത്തിയപ്പോഴാണ് ഷക്കീർ മോഷണ വിവരം അറിഞ്ഞത്.

ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപത്ത് നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു. പണം നഷ്ടമായതായി അറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. വീടിന് സമീപം ഭക്ഷണാവശിഷ്ടവും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി
10,000 പേർക്ക് തിരുവോണസദ്യ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ; വിഐപി ദർശനത്തിന് നിയന്ത്രണം