കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി;1.05 കിലോ കടത്താന്‍ ശ്രമിച്ചത് ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി

Published : Jan 06, 2023, 08:57 AM ISTUpdated : Jan 06, 2023, 11:09 AM IST
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി;1.05 കിലോ കടത്താന്‍ ശ്രമിച്ചത് ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി

Synopsis

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ  പൊലീസ് വീണ്ടും സ്വർണ്ണം പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍റെ കൈയ്യിൽ നിന്നാണ് 1. 059 കിലോ സ്വ‍ർണം പിടികൂടിയത്. 59 ലക്ഷം രൂപ വിലവരും. മിശ്രിത രൂപത്തിൽ ക്യാപ്സൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിച്ചുകടത്താനാണ് ഷംസുദ്ദീൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ്  ഇയാളെ പൊലീസ് പിടികൂടിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് പൊലീസ് സ്വർണ്ണം പിടികൂടുന്നത്. 

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ