മലദ്വാരത്തിനകത്ത് ഗുളിക രൂപത്തിൽ ഒളിപ്പിച്ചത് 1063 ഗ്രാം സ്വർണം, നെടുമ്പാശേരിയിൽ തൃശൂർ സ്വദേശി പിടിയിൽ

Published : Mar 30, 2023, 02:50 PM IST
മലദ്വാരത്തിനകത്ത് ഗുളിക രൂപത്തിൽ ഒളിപ്പിച്ചത് 1063 ഗ്രാം സ്വർണം, നെടുമ്പാശേരിയിൽ തൃശൂർ സ്വദേശി പിടിയിൽ

Synopsis

മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാണ് സ്വ‍ർണം കടത്താൻ ശ്രമിച്ചത്. 1063 ഗ്രാം സ്വർണമാണ് ​ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. 

കൊച്ചി : നെടുമ്പാശേരി വിമാന താവളത്തിൽ 49 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ‌അബുദാബിയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയിൽ നിന്നാണ് സം​ഗീത് മുഹമ്മദിൽ നിന്നാണ് സ്വ‍ർണം പിടിച്ചെടുത്തത്. മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാണ് സ്വ‍ർണം കടത്താൻ ശ്രമിച്ചത്. 1063 ഗ്രാം സ്വർണമാണ് ​ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. 

അതേസമയം ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറ് പേരെ പൊലീസ് പിടികൂടി. കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരിൽ നിന്ന് സ്വർണ്ണം കവരാനായിരുന്നു  ശ്രമം. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം സ്വദേശി  മുഹമ്മദലി മണ്ണൊര്‍ക്കാട്  സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലയത്.

സിവില്‍ ഡ്രസ്സില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെന്ന ഭാവേന വാഹനത്തില്‍ കയറ്റി കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കാരിയർമാരായ മൂന്ന് യാത്രക്കാരും എയർപോർട്ടിനുള്ളിൽ വച്ച് കസ്റ്റംസ് പിടിയിലായതോടെ ഇവരുടെ പദ്ധതി  നടപ്പാക്കാന്‍ സാധിച്ചില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ