അട്ടപ്പാടിയിൽ രണ്ട് പേർ‌ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം; പൈപ്പിലെ വയറിൽ നിന്ന് ഷോക്കേറ്റെന്ന് നി​ഗമനം

Published : Mar 30, 2023, 12:52 PM ISTUpdated : Apr 05, 2023, 11:07 AM IST
അട്ടപ്പാടിയിൽ രണ്ട് പേർ‌ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം; പൈപ്പിലെ വയറിൽ നിന്ന് ഷോക്കേറ്റെന്ന് നി​ഗമനം

Synopsis

ഇന്നലെ രാത്രി പത്തരക്ക് ഇരുവരും പറമ്പിനോട് ചേർന്ന് വെള്ളം വരുന്ന പൈപ്പിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു

പാലക്കാട്: അട്ടപ്പാടിയിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി  രാജു എന്നിവരാണ് മരിച്ചത്.  പുതൂർ പഞ്ചായത്തിലാണ് മഞ്ചിക്കണ്ടി. വീടിന്റെ പിന്നിലുള്ള ഭാ​ഗത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരക്ക് ഇരുവരും പറമ്പിനോട് ചേർന്ന് വെള്ളം വരുന്ന പൈപ്പിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനിടെ ഷോക്കേറ്റതാകാമെന്നാണ് നി​ഗമനം. ഇന്നലെ രാത്രി പത്തരവരെ ഇവർക്കൊപ്പം മറ്റ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇവർ അറ്റകുറ്റപ്പണികൾക്കായി പോയതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അ​ഗളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ഇപ്പോൾ സ്വീകരിച്ചു വരികയാണ്. പ്രാഥമികമായി മറ്റ് ​ദുരൂഹതകളൊന്നും സംഭവത്തിലില്ല എന്നാണ് അ​ഗളി ഡിവൈഎസ്പി അറിയിച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മിനി ബസിൽ കടത്തിയ 40 ലക്ഷം രൂപയുമായി പെരിന്തല്‍മണ്ണയില്‍ മൂന്ന് പേര്‍ പിടിയിൽ
ഇനിയും പഠിക്കാത്ത ചതിക്കുഴികൾ!, ട്രേഡിങ് തട്ടിപ്പില്‍ കോഴിക്കോട് രണ്ട് പേര്‍ക്കായി രണ്ട് കോടി പത്ത് ലക്ഷം രൂപ നഷ്ടമായി