
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മൂന്നു പേരിൽ നിന്നായി 76 ലക്ഷം രൂപയുടെ സ്വർണ്ണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. കോട്ടക്കൽ, എടപ്പാൾ, മലപ്പുറം സ്വദേശികളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ദുബൈയില്‍ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശി, 44 ലക്ഷം രൂപയ്ക്കുള്ള 951 ഗ്രാം മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് പിടിയിലായത്.
എടപ്പാൾ സ്വദേശി 15 ലക്ഷം രൂപയ്ക്കുള്ള 302 ഗ്രാം സ്വർണ്ണം എമർജൻസി വിളക്കിനുള്ളിലും മലപ്പുറം സ്വദേശി 17 ലക്ഷം രൂപയ്ക്കുള്ള 350 ഗ്രാം സ്വർണ്ണം കളിപ്പാട്ടത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. രണ്ട് പേരും സ്വർണ്ണം കുറ്റികളായിട്ടാണ് എമർജൻസി വിളക്കിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചിരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam