അടിവസ്ത്രത്തിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ പിടിവീണു

Published : Dec 27, 2019, 06:36 PM IST
അടിവസ്ത്രത്തിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ പിടിവീണു

Synopsis

അടിവസ്ത്രത്തിലൊളിപ്പിച്ച 937 ഗ്രാം സ്വർണ മിശ്രിതത്തിൽ നിന്നും 780 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു

കൊണ്ടോട്ടി: കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി 35.5 ലക്ഷം രൂപ വിലവരുന്ന 955 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. മസ്‌കത്തിൽ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസിൽ എത്തിയ കോഴിക്കോട് സ്വദേശി സിറാജ്, ദുബായിയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹമ്മദ് അമീൻ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

സിറാജ് അടിവസ്ത്രത്തിലൊളിപ്പിച്ച 937 ഗ്രാം സ്വർണ മിശ്രിതത്തിൽ നിന്നും 780 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. അഹമ്മദ് അമീൻ ചെക്കിംഗ് ലഗേജിൽ കൊണ്ടു വന്ന എമർജൻസി ലൈറ്റിൽ നിന്നും 175 ഗ്രാം തൂക്കം വരുന്ന സ്വർണ തകിടുകളാണ് പിടികൂടിയത്. കേസെടുത്ത ശേഷം രണ്ട് പേരേയും ജാമ്യത്തിൽ വിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറം ജില്ലക്കാർക്ക് റെയിൽവേയുടെ സന്തോഷ വാർത്ത, സുപ്രധാനമായ തീരുമാനം ഉടൻ ?; വേണാട് എക്സ്ര്പസ് നിലമ്പൂർ വരെ നീട്ടാൻ സാധ്യത
പെരിയാറിലെ മണൽ കടത്തുകാരിൽ പ്രധാനി, ഇത്തവണ ലോഡ് കൊല്ലത്തേക്ക്; പുലർച്ചെ മണൽ കടത്തുന്നതിനിടെ റിഷാദ് പിടിയിൽ