സ്കൂട്ടറിൽ എത്തി 68കാരിയോട് വഴി ചോദിച്ചു, സംസാരിക്കുന്നതിനിടെ രണ്ടര പവന്റെ മാല മോഷ്ടിച്ചു, സിസിടിവിയിൽ പതിഞ്ഞു, പ്രതി പിടിയിൽ

Published : Oct 23, 2026, 08:20 AM IST
arrest

Synopsis

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോട്ടുവള്ളികാവ് അമ്പലത്തിൽ പോയി മകളുടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന 68 വയസ്സുള്ള ലതികയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തി വഴി ചോദിക്കാൻ എന്ന വ്യാജേനെ അടുത്ത് നിർത്തി പൊട്ടിച്ചു കടന്നു കളഞ്ഞത്.

കൊച്ചി: വഴി ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന മോഷ്ടാവ് പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ്(45)നെയാണ് വരാപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോട്ടുവള്ളികാവ് അമ്പലത്തിൽ പോയി മകളുടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന 68 വയസ്സുള്ള ലതികയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തി വഴി ചോദിക്കാൻ എന്ന വ്യാജേനെ അടുത്ത് നിർത്തി പൊട്ടിച്ചു കടന്നു കളഞ്ഞത്.

ആൾതിരക്കില്ലാത്ത ഭാഗത്തു വച്ചായിരുന്നു സംഭവം. ഭയന്ന ലതിക മകളുടെ വീട്ടിൽ എത്തിയപ്പോൾ മകൾ ജോലിക്കായി പോയിരുന്നു. തുടർന്ന് പള്ളുരുത്തിയിലെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അടുത്ത ബന്ധുവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് രാത്രിയോടെയാണ് വരാപ്പുഴ സ്റ്റേഷനിലെത്തി പരാതി നൽകിയത്.

വരാപ്പുഴ പൊലീസ് കേസെടുത്ത് സിസിടിവികളും സ്നാച്ചിങ് കേസുകളിൽ പ്രതിയായി ജയിലിൽ നിന്നിറങ്ങിയിട്ടുള്ളവരെയും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ചേരാനെല്ലൂർ ഭാഗത്ത് നിന്നാണ് ഉമേഷ്‌ അറസ്റ്റിൽ ആകുന്നത്. ഇയാൾ ഹിൽ പാലസ്, കാലടി, മുളന്തുരുത്തി, പറവൂർ, എളമക്കര തുടങ്ങിയ സ്റ്റേഷനുകളിൽ സ്നാച്ചിങ് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചൂതാട്ടത്തിനാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

പറവൂരിലുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ ഒന്നര ലക്ഷം രൂപക്ക് പണയം വെച്ച മോഷണ മുതൽ പൊലീസ് കണ്ടെടുത്തു. വരാപ്പുഴ എസ്എച്ച്ഒ സുനെഖ് ജെയിംസ്, സബ് ഇൻസ്‌പെക്ടർ മാരായവന്ദന കൃഷ്ണൻ, ദേവരാജ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ജെനീഷ്, അജയകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തി, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒൻപതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു
ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ചയാൾ പിടിയിൽ