വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തി, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒൻപതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു

Published : Oct 23, 2026, 05:13 AM IST
Sooranad Boy Accident

Synopsis

കൊല്ലം ശൂരനാട് ഒൻപതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് സ്വദേശികളുടെ മകൻ ആഹിൽ മുഹമ്മദ് ആണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിനിടെയാണ് അപകടം ഉണ്ടായത്.

കൊല്ലം∙ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒൻപതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ് – അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11:30നായിരുന്നു അപകടം.

ശൂരനാട് തെക്ക് തെങ്ങും വിള ജുമാ മസ്ജിദിന് സമീപത്താണ് അപകടം നടന്നത്. മദ്രസ വിദ്യാർത്ഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയതായിരുന്നു ആഹിൽ മുഹമ്മദ്. കുട്ടികൾ ബസിൽ നിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോകുമ്പോൾ ബസിൽ മറന്നുവെച്ച ചെരുപ്പെടുക്കാൻ ആഹിൽ തിരികെ വന്നു. ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരിച്ചു. ശൂരനാട് പിഎസ്പിടിഎം എൽപിഎസ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അസ്ന, അമൽ എന്നിവർ സഹോദരങ്ങളാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ചയാൾ പിടിയിൽ
ഓപ്പറേഷൻ തൂഫാൻ: രാസലഹരിയുമായി 50 വയസ്സുകാരി പിടിയിൽ