വീട്ടുമുറ്റത്ത് വരെ മോഷണം! തൃശൂരില്‍ മുറ്റമടിക്കുന്നതിനിടെ 70കാരിയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചോടി

Published : Feb 20, 2025, 07:19 PM IST
വീട്ടുമുറ്റത്ത് വരെ മോഷണം! തൃശൂരില്‍ മുറ്റമടിക്കുന്നതിനിടെ 70കാരിയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചോടി

Synopsis

കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.  

തൃശൂർ: കുന്നംകുളം ചിറമനേങ്ങാട് എ.കെ.ജി നഗറിൽ ബൈക്കിലെത്തിയ യുവാവ് വയോധികയുടെ രണ്ടു പവൻ മാല പൊട്ടിച്ചു. ബുധനാഴ്ച്ച വൈകിട്ട് 4:30നാണ് സംഭവം. ചുവന്ന നിറത്തിലുള്ള ബൈക്കിൽ എത്തിയ മോഷ്ടാവ് വീട്ടു മുറ്റം വൃത്തിയാക്കിയിരുന്ന കോട്ടയം സ്വദേശിനി രമണന്റെ ഭാര്യ സുമതി (70)യുടെ മാല പൊട്ടിക്കുകയായിരുന്നു. ചിറമനേങ്ങാട് എ.കെ.ജി നഗറിൽ കൊട്ടാരപ്പാട്ട് ചന്ദ്രൻ മകൻ സജിയുടെ വീട്ടിൽ വിരുന്നിന് വന്നതാണ് സുമതി. സജിയുടെ ഭാര്യമാതാവാണ് വയോധികയായ സുമതി. കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.  സമീപകാലത്തായി വടക്കാഞ്ചേരി- കുന്നംകുളം മേഖലയിൽ ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന സംഘം സജീവമാണ്.

ബെം​ഗളൂരുവിൽ നിന്ന് എത്തിച്ച് കോഴിക്കോട് എംഎഡിഎംഎ വിൽപ്പന; 2 യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്