
പത്തനംതിട്ട: പത്തനംതിട്ടയിൽ കോട്ടാങ്ങലിൽ കുറുനരി ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്. കോട്ടാങ്ങൽ പതിനൊന്നാം വാർഡിൽ രാവിലെയാണ് സംഭവമുണ്ടായത്. ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരി ആളുകളെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകാലുകൾക്കും കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുറുനരിയെ പിടികൂടി.
പട്ടിയെ നോക്കി 'കുരച്ചു', യൂട്യൂബറിന്റെ മൂക്കിനിട്ട് കടിച്ചു, വീഡിയോ വൈറൽ