പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു; നാട്ടുകാർ തെരഞ്ഞ് പിടിച്ച് കൊന്നു

Published : Aug 06, 2026, 03:47 PM IST
golden jackal

Synopsis

നാട്ടുകാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുറുനരിയെ തെരഞ്ഞ് കണ്ടുപിടിച്ച് കൊന്നു. കുറുക്കനെ തെരയുന്നതിനിടയിൽ പ്രദേശവാസിയായ ടി കെ രതീഷിനും കടിയേറ്റു

കാസർകോട്: പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. പിലിക്കോട് മണിയാട്ട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. അനിൽ കുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിനാണ് പരുക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പഞ്ചായത്ത് ജാഗ്രത നിർദേശം നൽകി. പിന്നാലെ നാട്ടുകാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുറുനരിയെ തെരഞ്ഞ് കണ്ടുപിടിച്ച് കൊന്നു. കുറുക്കനെ തെരയുന്നതിനിടയിൽ പ്രദേശവാസിയായ ടി കെ രതീഷിനും കടിയേറ്റു. ഇയാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; ഒരു വർഷത്തിന് ശേഷം അറസ്റ്റ്
വെള്ളമെടുക്കാൻ എന്ന പേരിൽ വീട്ടിൽ എത്തി, പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവ്