മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം, ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്; ദൃശ്യങ്ങൾ പുറത്ത്

Published : Feb 25, 2025, 04:25 PM IST
മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം, ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്; ദൃശ്യങ്ങൾ പുറത്ത്

Synopsis

ചെട്ടികാട് ജംഗഷനിൽ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു. 

ആലപ്പുഴ: ആലപ്പുഴ ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പി വിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും കുത്തേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചെട്ടികാട് ജംഗഷനിൽ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവമുണ്ടായത്. ഇവർ തമ്മിൽ മുൻവൈരാ​ഗ്യമുണ്ടെന്നും പൊലീസ് പറയുന്നു. ഏറ്റുമുട്ടലിനൊടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. ഇരുവർക്കും കുത്തേറ്റു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി, 2 ആംബുലൻസുകളിലായി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശിുപത്രിയിലും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി എന്നും പൊലീസ് വ്യക്തമാക്കുന്നു. ഒരാളുടെ പരിക്ക് ​ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറിയിപ്പുമായി എറണാകുളം മെഡിക്കൽ കോളേജ് : ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 14 വരെ നവജാത ശിശു തീവ്രപരിചരണ വിഭാഗം താൽകാലികമായി പ്രവർത്തിച്ചേക്കില്ല
വൈകുന്നേരം ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ അടിപിടികൂടി, അതും നടുറോട്ടിൽ; വെള്ളറടയിൽ ഗതാഗതം തടസം, രണ്ടു പേർക്കുമെതിരെ കേസെടുത്ത് പൊലീസ്