
മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പൊന്നാനിയിൽ അറസ്റ്റിൽ. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കൽ വീട്ടിൽ ഷമീമി (27)നെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ലഹരി മാഫിയയുടെ തലവനും കൂടിയാണെന്ന് പൊലീസ് പറയുന്നു.
സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലുള്ളവർക്കെതിരെ നടപടി ശക്തമാക്കിയതോടെയാണ് ഷമീം അറസ്റ്റിലായത്. പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റിൽ പ്രധാനിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. കർമ്മ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ തമ്പടിച്ച് ദമ്പതിമാരെയും കമിതാക്കളെയും അക്രമിച്ച് പിടിച്ചുപറിയ്ക്കലാണ് ഇയാളുടെ ഹോബി. കൂടാതെ ചെറുപ്പക്കാർക്ക് ന്യൂ ജെൻ ലഹരി വസ്തുക്കൾ എത്തിക്കുന്നതും ഇയാളാണന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാർക്കും പൊലീസുകാർക്കും തലവേദനയായ ഇയാളെ വളരെ സാഹസികമായാണ് പൊന്നാനിയിൽ നിന്ന് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിൻറെ നേതൃത്വത്തിൽ പൊലീസുകാരായ മഹേഷ്, നിഖിൽ, എസ് ഐ കൃഷ്ണലാൽ എന്നിവരുടെ ശ്രമഫലമായാണ് ൽമീമിനെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam