Kochi Metro New Year: ഒപ്പന മുതൽ നാടൻപാട്ട് വരെ, പുതുവ‍ർഷത്തെ വരവേൽക്കാൻ കൺനിറയെ സമ്മാനങ്ങളുമായി കൊച്ചി മെട്രോ

Published : Dec 25, 2021, 06:43 AM IST
Kochi Metro New Year: ഒപ്പന മുതൽ നാടൻപാട്ട് വരെ, പുതുവ‍ർഷത്തെ വരവേൽക്കാൻ കൺനിറയെ സമ്മാനങ്ങളുമായി കൊച്ചി മെട്രോ

Synopsis

30, 31 തിയതികളിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളാണ് ഒരുങ്ങുന്നത്. സം​ഗീത, നൃത്ത നാടൻപാട്ട് മത്സരങ്ങൾക്ക് പുറമെ പ്രച്ഛന്ന വേഷ മത്സരവും നടക്കും. 

കൊച്ചി: 2022 നെ വരവേൽക്കാൻ വലിയ പരിപാടികളാണ് കൊച്ചി മെട്രോയുടെ (Kochi Metro) അണിയറയിൽ ഒരുങ്ങുന്നത്. 30, 31 തിയതികളിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളാണ് നടക്കുക. സം​ഗീത, നൃത്ത നാടൻപാട്ട് മത്സരങ്ങൾക്ക് പുറമെ പ്രച്ഛന്ന വേഷ മത്സരവും നടക്കും. 30ന് ആലുവ സ്റ്റേഷനിൽ രാവിലെ 9ന്  തുടക്കം കുറിക്കുന്ന പരിപാടികൾ വൈകിട്ട് 7 മണി വരെ നീളും. ഇവിടെ മാർഗം കളി, കരോക്കെ മ്യൂസിക്, ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ പരിപാടികൾ ഉണ്ടാകും.

കമ്പനിപ്പടി സ്റ്റേഷനിൽ രാവിലെ 10 മണി മുതൽ 12 മണി വരെയും മുട്ടം സ്റ്റേഷനിൽ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും കരോക്കെ സോങും  കുസാറ്റ് സ്റ്റേഷനിൽ വൈകിട്ട് 5.30 മുതൽ 7.30 വരെ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മാർഗം കളി, കരോൾ സോങ് എന്നിവയുമാണ് ഉണ്ടാകുക. ഇടപ്പള്ളി സ്റ്റേഷനിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 ‌വരെ ഗ്രൂപ്പ് ഡാൻസ്, ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ് എന്നിവയും പാലാരിവട്ടം സ്റ്റേഷനിൽ വൈകിട്ട് 3 മുതൽ 6 വരെ ഫ്യൂഷൻ ഫാഷൻ ഷോ, സാന്ത ഡാൻസ്, കരോൾ സോങ് എന്നിവയുണ്ടാകും. 

കലൂർ, എംജി റോഡ് സ്റ്റേഷനുകളിൽ സോങ്, ഗ്രൂപ്പ് സോങ് എന്നിവയുണ്ടാകും എളംകുളം സ്റ്റേഷനിൽ കാരൾ സോങ്, സിനിമാറ്റിക് സോങ്, ഭക്തിഗാനം എന്നിവയും തൈക്കൂടം സ്റ്റേഷനിൽ വൈകിട്ട് 5.30 മുതൽ 7.30 വരെ കവിതാലാപനം, നാടൻ പാട്ട്, ഗ്രൂപ്പ് ഡാൻസ്, മാർഗം കളി എന്നിവയും നടക്കും. 

31ന് കളമശേരി സ്റ്റേഷനിൽ  വൈകിട്ട് 5.30 മുതൽ 7.30 വരെ ടാബ്ലോ, പ്രസംഗം, ഡാൻസ്, കരോക്കെ സോങ് തുടങ്ങിയവയുണ്ടാകും. പത്തടിപ്പാലത്ത് വൈകിട്ട് 6 മുതൽ 8 വരെ ഗ്രൂപ്പ് ഡാൻസ്, കരോൾ സോങ് എന്നിവയും പേട്ടയിൽ രാവിലെ 10 മുതൽ രാത്രി 8 വരെ കിച്ചൻ മ്യൂസിക്, പാരഡി സോങ്, കോമഡി സ്‌കിറ്റ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികളും അരങ്ങേറും. 

പുളിഞ്ചോട് സ്റ്റേഷനിൽ രാവിലെ 10 മുതൽ 12 വരെയും അമ്പാട്ടുകാവിൽ ഉച്ചയ്ക്ക് ഒന്നു മുതൽ 3 വരെയും ചങ്ങമ്പുഴ പാർക്കിൽ രാവിലെ 10 മുതൽ 12 വരെയും കരോൾ സോങ്, സോളോ ഡാൻസ് തുടങ്ങിയവ നടക്കും. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ മാർഗം കളി, കരോൾ സോങ് തുടങ്ങിയവയുമുണ്ടാകും. മഹാരാജാസ് കോളജ് സ്റ്റേഷനിൽ രാവിലെ 10 മുതൽ 12 വരെയും വൈറ്റിലയിൽ വൈകിട്ട് 5.30 മുതൽ 7.30 വരെയും നാടൻ പാട്ടും ഡാൻസും നടക്കും. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലചുറ്റലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, മൂന്നാം ദിനം മസ്തിഷ്ക മരണം, അഞ്ച് പേർക്ക് പുതുജീവൻ നൽകി ദിവാകർ മടങ്ങി
ആരും പരിഭ്രാന്തരാകരുത്!, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം നാളെ സൈറൺ മുഴങ്ങും, നടക്കുന്നത് ബിപിസിഎൽ മോക്ഡ്രിൽ