
കല്‍പ്പറ്റ: വയനാട്ടില്‍ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു എന്ന ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്‍റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ലക്കിടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
സംശയസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ സംഘത്തെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന നടത്തിവരികയാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ പ്രതികള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരമാണ് വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം