
കരുളായി: വീട്ടുമുറ്റത്തെ ആട്ടിൻകൂട്ടിൽ കിടന്ന ആടിനെ അറുത്ത് ഇറച്ചിയുമായി കള്ളൻ കടന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.കരുളായി പുല്ലംഞ്ചേരിയിലെ പുത്തൻപുരയ്ക്കൽ ജോണിന്റെ ആടിനെയാണ് അറുത്ത് കടത്തിയത്. ജോൺ പൂക്കോട്ടുംപാടം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ് ഐ രാജന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
വീട്ടുകാർ പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി ഉറങ്ങാൻ നേരം ആട്ടിൻകൂട് താഴിട്ട് പൂട്ടിയിരുന്നു. രാത്രി രണ്ടു മണിയോടെ നായകുരച്ച് ശബ്ദമുണ്ടാക്കിയിരുന്നു. കാട്ടുപന്നിയുടെ ശല്യമുള്ളതിനാൽ ശ്രദ്ധിച്ചില്ല. നേരം പുലർന്നപ്പോൾ ആട്ടിൻ കൂടിന്റെ താഴ് പൊളിച്ച നിലയിൽ കൂട് തുറന്നു കിടക്കുകയായിരുന്നു. ആടിനെ കൂട്ടിലിട്ട് അറുത്ത് ഇറച്ചി കൊണ്ടുപോയ ലക്ഷമാണുള്ളത്. രക്തം തളംകെട്ടി കിടക്കുകയാണ് ആടിനെ കെട്ടിയ കയർ മുറിച്ച ഭാഗത്തും രക്തക്കറയുണ്ട്. രാത്രിയുടെ മറവിൽ ആടിനെ കൂട്ടിൽ കയറി അറുത്ത് ഇറച്ചി കൊണ്ടുപോയ സംഭവം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam