ഡ്യൂട്ടി സമയം, സർക്കാർ ഡോക്ടറെ കാണാനില്ല, തിരക്കിട്ട് പോയത്? വിജിലൻസ് ചെന്നപ്പോൾ സ്വകാര്യ ക്ലിനിക്കിലുണ്ട്

Published : Feb 24, 2024, 11:00 PM ISTUpdated : Mar 09, 2024, 10:59 PM IST
ഡ്യൂട്ടി സമയം, സർക്കാർ ഡോക്ടറെ കാണാനില്ല, തിരക്കിട്ട് പോയത്? വിജിലൻസ് ചെന്നപ്പോൾ സ്വകാര്യ ക്ലിനിക്കിലുണ്ട്

Synopsis

ഡോ. അബ്ദുൽ ജലീലിനെയാണ് വിജിലൻസ് പിടികൂടിയത്

മലപ്പുറം: മലപ്പുറത്തെ സർക്കാർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഡ്യുട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത ഡോക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ. അബ്ദുൽ ജലീലിനെയാണ് വിജിലൻസ് പിടികൂടിയത്. മമ്പാട് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുമ്പോഴാണ് പിടികൂടിയത്.

ശ്രദ്ധക്ക്, പാർവതി, 15 വയസ്, പെൺകുട്ടിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പൊലീസ്, കണ്ടാൽ ഉടൻ അറിയിക്കുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ വിജിലൻസിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിൽ 'ഓപ്പറേഷൻ സുതാര്യത' എന്ന പേരിൽ ഇന്നലെ മുതൽ നടത്തി വരുന്ന മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയെന്നതാണ്. വില്ലേജ് ഓഫീസുകളിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുക, അപേക്ഷകർ വില്ലേജ് ഓഫീസുകളിൽ വരുന്നത് പരമാവധി ഒഴിവാക്കുക, വില്ലേജ് ഓഫീസുകളിലെ അഴിമതി തടയുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഇ - ഡിസ്ട്രിക്ട് ഓൺലൈൻ പോർട്ടൽ സംവിധാനം ചില ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണം പൊതുജനങ്ങൾക്ക് വേണ്ട വിധത്തിൽ ഉപകാരപ്പെടുന്നില്ലായെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സേവന അവകാശ നിയമം - 2012 പ്രകാരം അപേക്ഷകർക്ക് സമയപരിധിക്കുള്ളിൽ ലഭിക്കേണ്ട സേവനങ്ങൾ ഒട്ടുമിക്ക അപേക്ഷകർക്കും വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്നില്ലയെന്ന് വിജിലൻസ് കണ്ടെത്തി. അപേക്ഷ സമർപ്പിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത നിലയിൽ തിരുവനന്തപുരം ജില്ലയിൽ 437 അപേക്ഷകളും, കോട്ടയം ജില്ലയിൽ 365 അപേക്ഷകളും, എറണാകുളം ജില്ലയിൽ 270 അപേക്ഷകളും, പാലക്കാട് ജില്ലയിൽ 221 അപേക്ഷകളും, ഇടുക്കി ജില്ലയിൽ 176  അപേക്ഷകളും, തൃശ്ശൂർ ജില്ലയിൽ 144  അപേക്ഷകളും, കോഴിക്കോട് ജില്ലയിൽ 122 അപേക്ഷകളും, മലപ്പുറം ജില്ലയിൽ 105 അപേക്ഷകളും, കൊല്ലം ജില്ലയിൽ 102 അപേക്ഷകളും, ആലപ്പുഴ ജില്ലയിൽ 10 അപേക്ഷകളും വിജിലൻസ് കണ്ടെത്തി.

വിജിലൻസിന്‍റെ അപ്രതീക്ഷിത നീക്കം, കേരളത്തിലെ 88 വില്ലേജ് ഓഫീസുകളിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നത്! നടപടി ഉറപ്പ്

PREV
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്