
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധ സമരം. കെജിഎംഒഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് (20-09-2019) കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. പളളിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം.
ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇന്ന് ഒപി ഉണ്ടായിരിക്കില്ല. കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവർത്തിക്കുകയുളളൂ. ഐഎംഎയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളേയും സമരം ബാധിക്കും.
രണ്ട് ദിവസം മുൻപും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒരു മണിക്കൂർ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു സൂചനാ സമരം
.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam