വിവാഹിതയായ സഹപ്രവർത്തകയോട് മോശം പെരുമാറ്റം, കൊല്ലത്ത് സർക്കാ‍ർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Published : Apr 29, 2026, 07:29 PM IST
ARREST

Synopsis

കൊല്ലത്ത് സഹപ്രവർത്തകയായ യുവതിയെ നിരന്തരം ശല്യം ചെയ്യുകയും വഴങ്ങാത്തതിനാൽ ആക്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. വാട്ടർ അതോറിറ്റി ക്ലർക്കായ വർക്കല സ്വദേശി നിഷാദാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസാണ് നടപടി സ്വീകരിച്ചത്

കൊല്ലം: കൊല്ലത്ത് സഹപ്രവർത്തകയെ ശല്യം ചെയ്ത് ആക്രമിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാട്ടർ അതോറിറ്റിയിൽ ക്ലാർക്ക് ആയി ജോലിചെയ്യുന്ന നിഷാദ് ( 40 ) ആണ് അറസ്റ്റിലായത്. വർക്കല ഇടവ സ്വദേശിയാണ് നിഷാദ്. പ്രതിയോട് അടുപ്പം പുലർത്തണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തെന്നും വഴങ്ങാത്തതിനാൽ ആക്രമിച്ചെന്നുമാണ് പരാതി. കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണർക്ക് യുവതി നൽകിയ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഫീസിൽ വെച്ച് ആക്രമിച്ചെന്നടക്കം യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീർക്കോലി മുതൽ അണലി വരെ... വെള്ളം കോരാനെത്തിയ വീട്ടുകാർ കണ്ടത് കിണറിലെ റിംഗിൽ വിശ്രമിക്കുന്ന പാമ്പിനെ
കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു, മകൻ കസ്റ്റഡിയിൽ, അമ്മ ചികിത്സയിൽ