നീർക്കോലി മുതൽ അണലി വരെ... വെള്ളം കോരാനെത്തിയ വീട്ടുകാർ കണ്ടത് കിണറിലെ റിംഗിൽ വിശ്രമിക്കുന്ന പാമ്പിനെ

Published : Apr 29, 2026, 06:36 PM IST
snake catching malappuram

Synopsis

പഴയ ജ്യോതി തീയേറ്ററിന് സമീപത്തെ മാട്ടുമ്മൽ രാജൻ എന്നിവരുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഭീമൻ പാമ്പിനെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്.

താനൂർ: തണുപ്പ് തേടി കിണറ്റിൽ അഭയം തേടി പാമ്പ്. വെള്ളം കോരാനെത്തിയ വീട്ടുകാർ ഭയപ്പാടിൽ. മലപ്പുറം താനൂരിലാണ് സംഭവം. പഴയ ജ്യോതി തീയേറ്ററിന് സമീപത്തെ മാട്ടുമ്മൽ രാജൻ എന്നിവരുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഭീമൻ പാമ്പിനെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പാമ്പിനെ പിടിക്കുന്നതിൽ മികച്ച പരിശീലനം നേടിയ സലാം അഞ്ചുടി എത്തി പാമ്പിനെ പിടികൂടി. രണ്ടു മാസത്തിനിടയിൽ പിടികൂടിയത് നൂറിലേറെ പാമ്പുകളെയാണെന്ന് വനംവകുപ്പിന്റെ സർപ്പ വളണ്ടിയറും, താലൂക്ക് ദുരന്തനിവാരണ സേന (ടി ഡി ആർ എഫ്) അംഗങ്ങളുമായി ഉഷ തിരൂർ, വാഹിദ് താനൂർ, സലാം അഞ്ചുടി എന്നിവർ പറഞ്ഞു. ഇതിൽ വെള്ളിക്കെട്ടൻ, അണലി, എന്നീ വിഷമുള്ള പാമ്പുകളും. പെരുമ്പാമ്പ്, ചേര, നീർക്കോലി എന്നീ വിഷമില്ലാത്ത പാമ്പുകൾ ഉൾപ്പെടുമെന്നാണ് സർപ്പ വളണ്ടിയർമാർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു, മകൻ കസ്റ്റഡിയിൽ, അമ്മ ചികിത്സയിൽ
ഉപ്പളയിൽ പട്ടാപ്പകൽ എടിഎം വാഹനം തകർത്ത് കവർന്നത് 50 ലക്ഷം രൂപ, റാംജിനഗർ ഗ്യാങ്ങിലെ മുഖ്യപ്രതി പിടിയിൽ