
ചേർത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ സർക്കാർ ഉദ്യോഗസ്ഥൻ വാറ്റുചാരായവുമായി പിടിയിലായ സംഭവത്തില്‍ പൊലീസ് അന്വഷണം തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ വാറ്റുചാരായവുമായി എക‌്സൈസിന്റെ പിടിയിലാക്കുന്നത്.
തണ്ണീർമുക്കം വടക്ക് വള്ളാട്ട് വീട്ടിൽ വി പി ജോസ്(51) ആണ് ചേർത്തല എക‌്സൈസ് സബ് ഇൻസ‌്പെക‌്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലെ സംഘം നടത്തിയ റെയ‌്ഡിൽ പിടിയിലായത്. വീട്ടില്‍ നിന്നാണ് ജോസിനെ അറസ്റ്റ് ചെയ്തത്. തണ്ണീർമുക്കം മൃഗാശുപത്രിയിലെ ലൈവ‌്സ‌്റ്റോക്ക‌് ഇൻസ‌്പെക‌്ടറാണ‌് ജോസ്. രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. എക‌്സൈസ് നൽകിയ റിപ്പോർട്ടിനെ തുടർന്ന് പ്രതിയെ സർവീസിൽനിന്ന് സസ‌്പെന്‍റ് ചെയ്തു