സർക്കാർ ജീവനക്കാരിക്ക് നേരെ ആക്രമണം, സ്കൂട്ടറില്‍ നിന്ന് വലിച്ചിട്ടു; പ്രതി സ്ഥിരം ശല്യക്കാരന്‍

Published : May 13, 2022, 08:11 PM IST
സർക്കാർ ജീവനക്കാരിക്ക് നേരെ ആക്രമണം, സ്കൂട്ടറില്‍ നിന്ന് വലിച്ചിട്ടു; പ്രതി സ്ഥിരം ശല്യക്കാരന്‍

Synopsis

വാഴത്തോപ്പിൽ നടക്കുന്ന സർക്കാർ വാർഷികാഘോഷ സ്ഥലത്തേക്ക് ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു ജീവനക്കാരിക്ക് നേരെ ആക്രമണം നടന്നത്. 

ഇടുക്കി: ചെറുതോണി ടൗണിൽ സർക്കാർ ജീനക്കാരിക്ക് നേരെ ആക്രമണം. ഇടുക്കി ജില്ലാ പ്ലാനിങ് ഓഫീസിലെ ജീവനക്കാരിയായ ഷോളി ജോസഫിനെയാണ് ടൗണിൽ വെച്ച് ആക്രമിച്ചത്.  ചെറുതോണിയിൽ സ്ഥിരം ശല്യക്കാരനായ മനോഹരൻ ആണ് തങ്കമണി സ്വദേശിനിയായ ഷോളിയെ ആക്രമിച്ചത്. വാഴത്തോപ്പിൽ നടക്കുന്ന സർക്കാർ വാർഷികാഘോഷ സ്ഥലത്തേക്ക് ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. 

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽനിന്നും ഇവരെ മനോഹരൻ വലിച്ചു നിലത്ത് ഇടുകയായിരുന്നു. വീഴ്ച്ചയിൽ ഇവരുടെ കാൽ മുട്ടിന് പൊട്ടലുണ്ടായി. മനോഹരനെതിരെ ഷോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്