
ഇടുക്കി: കൊവിഡ്-19നെ ചെറുക്കാന്‍ ആരോഗ്യമന്ത്രിയുടെ 'ബ്രേക്ക് ദ ചെയിന്‍' പദ്ധതി ഏറ്റെടുത്ത് മൂന്നാറിലെ സര്‍ക്കാര്‍ ഓഫീസുകള്‍. ചൊവ്വാഴ്ച ദേവികുളം ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തില്‍ ദേവികുളം ആര്‍ഡിഒ ഓഫീസില്‍ നടന്ന പരിപാടി സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ടൂറിസം മേഘലയായ മൂന്നാറില്‍ അടുത്ത 15 ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സുരക്ഷയെ കരുതി ആരോഗ്യമന്ത്രി ആവിഷ്‌കരിച്ച പദ്ധതി ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആയതിനാല്‍ ആശങ്ക ഒഴിവാക്കി എല്ലാവരും കൊവിഡെന്ന രോഗത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഓഫീസില്‍ വാര്‍ഡന്‍ ആര്‍ ലക്ഷ്മി പദ്ധതിയുടെ ഉദാഘാടനം നിര്‍വ്വഹിച്ചു. സന്ദര്‍ശനത്തിനെത്തുന്നവരും ജീവനക്കാരും പദ്ധതിയുടെ ഭാഗമാകണമെന്ന് അവര്‍ പറഞ്ഞു. മൂന്നാര്‍ പഞ്ചായത്ത് ഓഫീസില്‍ അസി. സെക്രട്ടറിയുടെ നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമി പ്രദേശവാസികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam