വാഹന ഉടമകൾക്ക് സർക്കാരിന്റെ ബമ്പർ സമ്മാനം, കുമിഞ്ഞുകൂടിയ ട്രാഫിക് പിഴ ചുമത്തിയ ചലാനുകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം

Published : Mar 15, 2026, 06:14 PM IST
MVD Kerala

Synopsis

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ കുടിശ്ശികയുള്ളവർക്ക് സർക്കാർ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 30.12.2024-ന് മുൻപുള്ള ചെല്ലാനുകൾക്ക് 30.04.2026-നുള്ളിൽ പകുതി തുക അടച്ച് കേസ് തീർപ്പാക്കാം. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഇതിനായി രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് സുവർണ്ണാവസരം. കുടിശ്ശികയുള്ള ചെല്ലാനുകളിലെ പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസ് തീർപ്പാക്കാനുള്ള അനുമതി സർക്കാർ നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് (മാർച്ച് 15) പുറത്തിറങ്ങി.

30.12.2024ന് മുൻപ് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക. ഇളവ് ലഭിക്കണമെങ്കിൽ 30.04.2026-നുള്ളിൽ പിഴത്തുക അടച്ചു തീർക്കേണ്ടതുണ്ട്. ഇളവ് ആനുകൂല്യം നേടുന്നതിനായി വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റർ ചെയ്യണമെന്നും മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

വർഷങ്ങളായി അടച്ചുതീർക്കാത്ത പിഴകൾ മൂലം വാഹനങ്ങളുടെ ഫിറ്റ്‌നസ്, ആർ.സി പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവ തടസ്സപ്പെട്ടിരുന്നവർക്ക് ഈ പുതിയ ഉത്തരവ് വലിയ സഹായമാകും. ക്യാമറ വഴിയുള്ള പിഴകൾ ഉൾപ്പെടെയുള്ളവയ്ക്കും ഈ ഇളവ് ബാധകമാകുമെന്നാണ് ലഭിക്കുന്ന സൂചന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

27 കേസുകൾ, പക്ഷേ പുഴയിലെ നാടകം നടന്നില്ല; ഒടുവിൽ ഫയർഫോഴ്‌സ് വക ക്ലൈമാക്സ്! മോഷ്ടാവ് പിടിയിൽ
'കേസായാല്‍ ഞങ്ങളും കുടുങ്ങും'; മോഷ്ടാവിന്റെ പിതാവിന്റെ അപേക്ഷയില്‍ വഴങ്ങി ജ്വല്ലറി ഉടമ