താത്കാലിക അധ്യാപകരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ പുതിയ നടപടിക്ക് നീക്കം; ഓണത്തിന് മുമ്പ് ശമ്പളം ഉറപ്പാക്കും

Published : Aug 05, 2023, 04:05 PM IST
താത്കാലിക അധ്യാപകരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ പുതിയ നടപടിക്ക് നീക്കം; ഓണത്തിന് മുമ്പ് ശമ്പളം ഉറപ്പാക്കും

Synopsis

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ ഡി.ഡി.ഒ ആണ് താത്കാലിക അധ്യാപകർക്ക് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പാർക്കിൽ രജിസ്റ്റർ ചെയ്യുന്നത്. 

തിരുവനന്തപുരം: താത്കാലിക അധ്യാപകർക്ക് ഓണത്തിന് മുമ്പ് വേതനം നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ താത്കാലിക അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ താത്കാലിക അധ്യാപകർക്ക് ഓണത്തിന് മുമ്പ് തന്നെ വേതനം വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ ഡി.ഡി.ഒ ആണ് താത്കാലിക അധ്യാപകർക്ക് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പാർക്കിൽ രജിസ്റ്റർ ചെയ്യുന്നത്. ഒരാളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഏകദേശം 15 മിനുറ്റ് സമയം വേണം. നിലവില്‍ സംസ്ഥാനത്ത് 11,200 താത്കാലിക അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ എല്ലാവരുടെയും വിവരങ്ങള്‍ സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. 

ഈ പശ്ചാത്തലത്തിൽ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാതലത്തിൽ ഡി.ഡി.ഇമാർക്ക് കൂടി ഈ ചുമതല നൽകുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ധനവകുപ്പുമായി ആശയ വിനിമയം നടന്നു വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Read also: മോദിയുടെയും യോ​ഗിയുടെയും സഹോദരിമാർ ഒറ്റ ഫ്രെയിമിൽ; കണ്ടുമുട്ടിയത് ക്ഷേത്ര സന്ദർശനത്തിനിടെ -വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം
വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്