
കൊച്ചി:എറണാകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി നൽകുന്നതിനായി വേറിട്ട കാരണവുമായി അധ്യാപിക. വിവാഹത്തിന് മുൻപ് പ്ലാൻ ചെയ്ത ഹണിമൂൺ യാത്ര തെരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം റദ്ദാക്കരുതെന്ന അഭ്യർഥനയുമായാണ്സർക്കാർ സ്കൂൾ അധ്യാപിക കലക്ടറേറ്റിൽ എത്തിയത്. മാർച്ച് 29ന് ആണ് അധ്യാപികയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 7 മുതൽ അഞ്ച് ദിവസത്തേക്ക് ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്ത് വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിംഗും പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തുന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നാൽ ‘ഹണിമൂൺ’ യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ് അധ്യാപിക നേരിട്ട് ജില്ലാ കളക്ടറെ സമീപിക്കാൻ തീരുമാനിച്ചത്. എന്നാൽ അപേക്ഷയുമായി അധ്യാപിക കലക്ട്രേറ്റിലെത്തിയപ്പോഴും ചെറിയ ട്വിസ്റ്റുണ്ടായി. അധ്യാപിക എത്തുമ്പോൾ കളക്ടർ സ്ഥലത്തില്ല. അപേക്ഷ സ്വീകരിക്കാനാകാതെ ഉദ്യോഗസ്ഥർ നാളെ അല്ലെങ്കിൽ മറന്നാൾ വരൂ എന്ന മറുപടിയോടെ അപേക്ഷകയെ തിരികെ അയച്ചു. ഹണിമൂൺ പ്ലാനിംഗും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും തമ്മിലുള്ള ഈ ‘ടൈം ക്ലാഷ്’ ഇപ്പോൾ പരിഹാരത്തിനായി കാത്തിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam