പുഴയില്‍ മുഖം കഴുകവെ പിന്നില്‍ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Mar 18, 2026, 01:49 PM IST
Wild elephant attack

Synopsis

ടി.കെ. കോളനിയില്‍ ജോലി കഴിഞ്ഞ് പുഴയില്‍ മുഖം കഴുകുകയായിരുന്ന കര്‍ഷകത്തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. പിന്നിലൂടെയെത്തിയ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ദൂരേക്ക് എറിയുകയായിരുന്നു. 

മലപ്പുറം: ടി.കെ. കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരിക്ക്. മുണ്ടേരി അപ്പന്‍ക്കാപ്പ് സ്വദേശിയും ടി.കെ. കോളനിയില്‍ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസനാണ് (54) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികള്‍ക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസന്‍. പുന്തോട്ടംകടവ് പുഴയിലിറങ്ങി മുഖം കഴുകുന്നതിനിടെ, സമീപത്തെ കാട്ടില്‍ നിന്നിരുന്ന കാട്ടാന ദാസനെ പിന്നിലൂടെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ദുരേക്ക് എറിയുകയായിരുന്നു. ഇതോടെ കൂടെയുള്ളവര്‍ ആനയെ ബഹളം വെച്ച് പിന്തിരിപ്പിച്ചു. ദാസനെ പിന്നീട് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദാസന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും ആന്തരിക പരിക്കുകളുണ്ടോ എന്നതടക്കമുള്ള കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ മേഖലക്ക് സമീപം കാട്ടാനയുടെ സാന്നിധ്യമുണ്ടായതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുഴല്‍മന്ദത്തെ അമ്മവീട്ടിലേക്ക് പുറപ്പെട്ട യുഡിഎഫ് സ്ഥാനാർഥി അമ്മാത്ത് എത്തിയോന്നാവോ...; രമേഷ് പിഷാരടിയെ കൊട്ടി സരിൻ
ഭരണം കിട്ടിയപ്പോൾ മലക്കം മറിഞ്ഞ് ബിജെപി, മാലിന്യനീക്കത്തിൽ ക്ലീൻ കേരളയെ ഒഴിവാക്കി; റോഡരികിൽ വേസ്റ്റ്, തിരുവനന്തപുരത്ത് മാലിന്യനീക്കം പ്രതിസന്ധിയിൽ