
വിവാഹദിവസം(Wedding) തന്നെ ബന്ധം മോചിപ്പിക്കാന്‍ കാരണമായി നിലവിളക്കിനേച്ചൊല്ലിയുള്ള തര്‍ക്കം. കൊല്ലം കടയ്ക്കലിലാണ് കൌതുകകരമായ സംഭവങ്ങള്‍ നടന്നത്. കടയ്ക്കൽ ആൽത്തറമുട് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹമാണ്(Marriage) തര്‍ക്കത്തിലും പിന്നീട് വധു (Bride) മറ്റൊരാളെ വിവാഹം ചെയ്യുന്നതടക്കമുള്ള സംഭവങ്ങളിലേക്ക് എത്തിയത്. വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കാൻ പാടില്ലെന്നും വേദിയില്‍ കയറാനായി ഷൂസ് അഴിക്കാന്‍ പറ്റില്ലെന്നുമുള്ള വരന്‍റെ(Groom) വാശിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
ആൽത്തറമുട് സ്വദേശിയായ പെൺകുട്ടിയും കിളിമാന്നൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിൽ നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹം വേദിയാണ് വിചിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായത്. ആദ്യം വരന്‍റെ തര്‍ക്കത്തിന് വഴങ്ങിയ വധുവിന്‌റെ വീട്ടുകാര്‍ വേദിക്ക് പുറത്ത് വച്ച് വിവാഹം നടത്തി. താലികെട്ട് കഴിഞ്ഞ് മടങ്ങുമ്പോഴേയ്ക്കും സംഭവം വീണ്ടും തര്‍ക്കവിഷയമായി. വരനുമായി ഉണ്ടായ തര്‍ക്കം വീട്ടുകാര്‍ ഏറ്റെടുത്തു.
ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. പിന്നാലെ ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി കെട്ടിയ താലി അഴിച്ചെടുത്ത് നല്‍കി. വിവാഹം മുടങ്ങിയതിന് പിന്നാലെ ബന്ധുവായ യുവാവ് പെൺകുട്ടിയെ ഇതേവേദിയിൽ വച്ച് വിവാഹം ചെയ്യുകയായിരുന്നു.
മദ്യപിച്ച് ആടിയുലഞ്ഞ് വരൻ, വിവാഹം കഴിക്കാൻ വയ്യെന്ന് വധു, വിവാഹം മുടങ്ങി
മധ്യ പ്രദേശിലെ രാജ്ഗഡിൽ വിവാഹ വേദിയിൽ മദ്യപിച്ചെത്തിയ വരനെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് തുറന്നടിച്ച് പറഞ്ഞ് ഒരു വധു. രാജ്ഗഡ് ജില്ലയിലെ സുതാലിയയിലാണ് സംഭവം. നവംബർ 7 -നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വരനും സുഹൃത്തുക്കളും വിവാഹ ഘോഷയാത്രയായി വേദിയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. വരനും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി അതിഥികൾ വിവാഹ വേദിയിൽ മദ്യപിച്ചായിരുന്നു എത്തിയത്. കൂട്ടത്തിൽ, വരനായിരുന്നു അമിതമായി മദ്യപിച്ചിരുന്നത്.
തനിയെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അയാൾ. വധു മുസ്‌കാൻ ഷെയ്ഖ് ഈ രംഗം കണ്ടതോടെ നിക്കാഹിന് ഇരിക്കാൻ വിസമ്മതിച്ചു. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. അവളുടെ ഈ തീരുമാനത്തിനോട് കുടുംബവും പൂർണ്ണമായും യോജിച്ചു. വിവാഹം കഴിക്കാൻ സമ്മതമാണോ എന്ന് അവളോട് ചോദിച്ചപ്പോൾ, ഇത് ഇനി മുന്നോട്ട് പോകില്ലെന്ന് അവൾ തീർത്ത് പറഞ്ഞു. അതേസമയം, വധുവിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണയും സംരക്ഷണവും പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam