ഗൂഗിൽ മാപ്പിൽ മൂന്നാർ സെറ്റ് ചെയ്ത് യാത്ര, ആലപ്പുഴ വെച്ച് വഴിമുട്ടി; തെലങ്കാന സ്വദേശികളുടെ കാർ തോട്ടിൽ വീണു

Published : Jun 12, 2024, 08:34 PM IST
ഗൂഗിൽ മാപ്പിൽ മൂന്നാർ സെറ്റ് ചെയ്ത് യാത്ര, ആലപ്പുഴ വെച്ച് വഴിമുട്ടി; തെലങ്കാന സ്വദേശികളുടെ കാർ തോട്ടിൽ വീണു

Synopsis

ഗൂഗിൾ മാപ്പ് നിശ്ചലമായപ്പോൾ വാഹനം തിരിക്കാൻ ശ്രമിക്കുകയും കാർ തോട്ടിലേക്ക് ഇറങ്ങുകയുമായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിർത്തിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല.

ചേർത്തല: ഗൂഗിൾ മാപ്പില്‍ വഴി നോക്കി സഞ്ചരിക്കുകയായിരുന്ന തെലങ്കാന സ്വദേശികളുടെ വാഹനം തോട്ടിൽ വീണു. മൂന്നാറിലേക്കുള്ള ലൊക്കേഷൻ മാപ്പിൽ ഇട്ടുവന്ന തെലങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് ആലപ്പുഴയിൽ തോട്ടിൽ വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല

ചേർത്തല-തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംഗ്ഷന് തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മധുരയിൽ നിന്ന് കൊല്ലം - ആലപ്പുഴ വഴി മൂന്നാറിലേക്ക് പോവുകയായിരുന്നു സംഘം. ഹെൽത്ത് സെന്ററിന് സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പ് നിശ്ചലമായി. അവിടെ വെച്ച് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോള്‍ കാർ തോട്ടിലേക്ക് ഇറങ്ങുകയുമായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിർത്തി.

യാത്രക്കാർ ബഹളം വെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തിയാണ് വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കിയത്. പിന്നീട് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ രണ്ടുമണിക്കൂർ കൊണ്ടാണ് തോട്ടിൽ നിന്നും വാഹനം കയറ്റിയത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനെ തുടർന്ന് സംഘം മൂന്നാറിലേക്ക് യാത്ര തിരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും യുവാക്കളാണ്. ആർക്കും പരിക്കില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വല കാലിൽ കുരുങ്ങി കടലിൽ വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
'അങ്ങനങ്ങ് പോയാലോ'; എൻഎച്ചിൽ 3 കി.മി വൺവേ തെറ്റിച്ച് സൂപ്പർ ഫാസ്റ്റ്, കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്‌ടർക്കുമെതിരെ നടപടി; സർവീസിൽ നിന്നും നീക്കി