ഇടനിലക്കാരൻ എന്ന് പറഞ്ഞ് അങ്ങനെ ഒഴിഞ്ഞു മാറാനാവില്ല; മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

Published : Jun 12, 2024, 07:27 PM IST
ഇടനിലക്കാരൻ എന്ന് പറഞ്ഞ് അങ്ങനെ ഒഴിഞ്ഞു മാറാനാവില്ല; മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

Synopsis

എറണാകുളം പോണേക്കര സ്വദേശി അനിൽകുമാർ ടി എസ്, മിന്ത്ര ഓൺലൈൻ സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്

കൊച്ചി: ഓൺലൈൻ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാതെ ഇ - കൊമേഴ്സ് സ്ഥാപനം ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. വിൽക്കുന്ന സ്ഥാപനവും ഉപഭോക്താവും തമ്മിലുള്ള ഇടപാടിൽ ഇടനിലക്കാരൻ മാത്രമാണെന്നും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത തങ്ങൾക്ക് ഇല്ലെന്നുമുള്ള മിന്ത്രയുടെ നിലപാട് നിരകരിച്ച്‌ കൊണ്ടാണ് 20,000 രൂപ നഷ്ടപരിഹാരം ഉപഭോക്താവിന് നൽകാൻ കോടതി ഉത്തരവിട്ടത്.

എറണാകുളം പോണേക്കര സ്വദേശി അനിൽകുമാർ ടി എസ്, മിന്ത്ര ഓൺലൈൻ സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരൻ 5000 രൂപ മിന്ത്ര ക്രെഡിറ്റ് എന്ന പദ്ധതിയിൽ നിക്ഷേപിച്ചു.  എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് എതിർ കക്ഷി അത് റദ്ദാക്കി. പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും എതിർകക്ഷിയുടെ ഉപാധികൾ പ്രകാരമാണ് തുക റദ്ദാക്കിയതെന്നും തുക കൈമാറ്റം ചെയ്യാൻ കഴിയുന്നതല്ലന്നും എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള ഇടപാടിൽ ഉണ്ടാകുന്ന തർക്കത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമിന് ബാധ്യതയില്ലെന്നും എതിർകക്ഷി വാദിച്ചു.  മൂന്നാം കക്ഷിയുടെ തെറ്റിന് ഇടനിലക്കാരായ ഇ- കൊമേഴ്സ് സ്ഥാപനത്തിന് ബാധ്യതയില്ലെങ്കിലും സ്വന്തം തെറ്റിൽ ഇവർ സമാധാനം പറയണമെന്ന് പ്രസിഡൻറ് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. 5000 രൂപ എതിർകക്ഷി പരാതിക്കാരന് തിരിച്ചു നൽകണം. കൂടാതെ പതിനായിരം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകാൻ കോടതി എതിർകക്ഷിക്ക് നിർദ്ദേശം നൽകി.

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ കാല് അറ്റുപോയി