Guest worker attacks shop : അതിഥി തൊഴിലാളിയുടെ പരാക്രമം; കടയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞു, തറയില്‍ കിടന്നു

Published : Jan 08, 2022, 12:11 PM IST
Guest worker attacks shop : അതിഥി തൊഴിലാളിയുടെ പരാക്രമം; കടയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞു, തറയില്‍ കിടന്നു

Synopsis

ജോലിക്കാരന്‍ മാത്രമുള്ള സമയത്ത് കടയിലെത്തിയ ഇയാള്‍ പ്രകോപനമൊന്നുമില്ലാതെ ഒച്ചവെക്കുകയും കടയിലെ സാധനങ്ങള്‍ എടുത്തെറിയുകയും ചെയ്തു.  

കാഞ്ഞൂര്‍: കാഞ്ഞൂര്‍ പാറപ്പുറത്ത് അതിഥി തൊഴിലാളി (Guest worker) കടയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞു. വെളുത്തേപ്പിള്ളി ആന്റണി എന്നയാളുടെ ഇലക്ട്രിക്കല്‍, സിമന്റ് കടയില്‍ കയറിയാണ് ബിഹാര്‍ സ്വദേശിയായ അതിഥി തൊഴിലാണ് അതിക്രമം കാട്ടിയത്. ജോലിക്കാരന്‍ മാത്രമുള്ള സമയത്ത് കടയിലെത്തിയ ഇയാള്‍ പ്രകോപനമൊന്നുമില്ലാതെ ഒച്ചവെക്കുകയും കടയിലെ സാധനങ്ങള്‍ എടുത്തെറിയുകയും ചെയ്തു. ജീവനക്കാരന്‍ തടയാന്‍ ശ്രമിച്ചതോടെ കടയില്‍ കിടന്നു. എണീപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദസറത്ത് മാഞ്ചി എന്നണ് ഇയാള്‍ പേര് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ പാറപ്പുറത്തെ സ്വകാര്യ മില്ലില്‍ ജോലിക്ക് എത്തിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കടയിലെ നിരവധി സാധനങ്ങള്‍ ഇയാള്‍ കേടാക്കിയെന്ന് കടയുടമ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില