പക്ഷിപ്പനി: കർഷകർക്കും പൊതുജനങ്ങൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

Web Desk   | Asianet News
Published : Mar 07, 2020, 10:18 PM ISTUpdated : Mar 07, 2020, 10:29 PM IST
പക്ഷിപ്പനി: കർഷകർക്കും പൊതുജനങ്ങൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

Synopsis

പകുതി വേവിച്ച മുട്ടകൾകഴിക്കരുത് (ബുൾസ്ഐ പോലുള്ളവ) പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്) അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കർഷകർക്കും പൊതുജനങ്ങൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ. മൃഗസംരക്ഷണ വകുപ്പാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. അതിതീവ്ര പകർച്ചവ്യാധിയായ പക്ഷിപ്പനി സാധാരണഗതിയിൽ മാത്രം ബാധിക്കുന്ന വൈറൽ രോഗമാണെങ്കിലും വളരെ വളരെ അപൂർവ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മാത്രം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതാണ്.

താഴെ പറയുന്ന മുൻ കരുതൽ സ്വീകരിച്ചാൽ ഇത്തരം സാധ്യതകൾ ഒഴിവാക്കാം

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

1. ചത്തപക്ഷികളെയോ, രോഗം ബാധിച്ചവയെയോ, ദേശാടനകിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.

2.രോഗത്തിന്‍റെ പ്രഭവകേന്ദ്രത്തിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.

3. കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന്  മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

4. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക

5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം എണ്ണം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണവകുപ്പിന്‍റെ സ്ഥാപനത്തിൽ അറിയിക്കുക.

6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപെടുക.

7. വ്യക്തിശുചിത്വം ക്യത്യമായി പാലിക്കുക

8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിതപ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് (Sodium hydroxide) ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് pottasium permanganate) ലായനി, കുമ്മായം (lime) എന്നിവ ഉപയോഗിക്കാവുന്നതാണ്

11. അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.

12. നിരീക്ഷണമേഖലയിൽ (surveillance zone) പക്ഷികളുടെ മരണം ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.

ചെയ്തു കൂടാത്തത്

1. ചത്തതോ, രോഗംബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടനകിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യംചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

2.പകുതി വേവിച്ച മുട്ടകൾകഴിക്കരുത് (ബുൾസ്ഐ പോലുള്ളവ)

3. പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)

4. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്നും ഒരു കിലോമീറ്റർ ചുറ്റളവി ലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.

5. അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.

6. അഭ്യൂഹങ്ങൾ പരത്താതിരിക്കുക.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആശുപത്രി പൂട്ടിയിട്ട് ഡോക്ടറും ജീവനക്കാരും വിവാഹത്തിൽ പങ്കെടുക്കാൻ പോയി,വലഞ്ഞ് രോഗികൾ, പ്രതിഷേധവുമായി രാഷ്ട്രീയ സംഘടനകൾ
കുവൈത്തില്‍ ബാഡ്മിന്റണ്‍ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു