തിരുവനന്തപുരം മലയൻകീഴിൽ വീട്ടിൽ വെടിയുണ്ട പതിച്ചു

Published : Nov 07, 2024, 10:06 PM ISTUpdated : Nov 07, 2024, 10:09 PM IST
തിരുവനന്തപുരം മലയൻകീഴിൽ വീട്ടിൽ വെടിയുണ്ട പതിച്ചു

Synopsis

പുറത്ത് പോയി മടങ്ങി വന്ന കുടുംബം തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കണ്ടത്. ഇന്ന് ഫയറിങ് പരിശീലനം നടന്നിരുന്നു.

തിരുവനന്തപുരം: മലയൻകീഴ് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. മലയിൻകീഴ് വിളവൂർക്കലാണ് സംഭവം. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചത്. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. സമീപത്തെ ഫയറിങ് പരിശീലന കേന്ദ്രത്തിൽനിന്ന് ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാമെന്നാണ് നി​ഗമനം. സമാന രീതിയിൽ സമീപത്തെ വീടുകളിൽ മുൻപും വെടിയുണ്ട പതിച്ചിട്ടുണ്ട്. സംഭവത്തിൽ മലയൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. പുറത്ത് പോയി മടങ്ങി വന്ന കുടുംബം തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കണ്ടത്. ഇന്ന് ഫയറിങ് പരിശീലനം നടന്നിരുന്നു. 

Asianet News Live

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും