താമരശ്ശേരിയിൽ വീട്ടിൽകയറി ഗുണ്ടാ ആക്രമണം; 6 പേർക്ക് പരിക്കേറ്റു, ആക്രമണം പൊലീസ് നോക്കി നില്‍ക്കെ

Published : Apr 11, 2024, 09:39 PM ISTUpdated : Apr 12, 2024, 07:17 AM IST
താമരശ്ശേരിയിൽ വീട്ടിൽകയറി ഗുണ്ടാ ആക്രമണം; 6 പേർക്ക് പരിക്കേറ്റു, ആക്രമണം പൊലീസ് നോക്കി നില്‍ക്കെ

Synopsis

പരപ്പൻപൊയിൽ കതിരോട് പരിക്കൽ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവർക്കാണ് പരിക്കേറ്റത്.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. പരപ്പൻപൊയിൽ കതിരോട് പരിക്കൽ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.

കഴിഞ്ഞ ചൊവ്വാഴ്ച ഇതേ സംഘത്തിൽ നിന്ന് നൗഷാദിന് മർദ്ദനമേറ്റിരുന്നു. വാഹനത്തിൻ്റെ ഹോൺ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു സംഘർഷം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നൗഷാദ് ചികിത്സ കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് ആക്രമണം. ഭീഷണിയെ തുടർന്ന് രണ്ട് പൊലീസുകാരെ നൗഷാദിന്റെ വീടിൻ്റെ പരിസരത്ത് നിയോഗിച്ചിരുന്നു. ഇവർ നോക്കിനിൽക്കുകയായിരുന്നു സംഘം വീട് കയറി ആക്രമിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
രണ്ടരയോടെ പിസ ഡെലിവറി ചെയ്യാനെത്തി ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി, പുറത്തിറങ്ങിയത് ഫയര്‍ഫോഴ്സിന്റെ സഹായത്തിൽ