ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പത്തൊമ്പതുകാരി മുങ്ങിമരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ

Published : Apr 11, 2024, 09:29 PM ISTUpdated : Apr 11, 2024, 09:51 PM IST
ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പത്തൊമ്പതുകാരി മുങ്ങിമരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ

Synopsis

നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാനയുടെ ജീവൻ നഷ്ടമായിരുന്നു.

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ മുങ്ങിപ്പോയ 3 പേരിൽ ഒരാൾ മരിച്ചു. ചെർപ്പുള സ്വദേശിനി റിസ്വാന (19) യാണ് മുങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രണ്ടു യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊടുവാളിപ്പുറം സ്വദേശിയായ ബാദുഷയും കരിവാരക്കുണ്ട് സ്വദേശിയായ ദീന മെഹ്ബയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരേയും മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മൂവരും പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാനയുടെ ജീവൻ നഷ്ടമായിരുന്നു.

ഇനിയെന്തുവേണം! വിഷുക്കാലത്ത് കൊടും ചൂടിൽ ആശ്വാസ മഴ ഉറപ്പ്, കേരളത്തിൽ 4 ദിവസം ഇടിമിന്നൽ ജാഗ്രതയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി സിപിഎം-കോൺഗ്രസ് സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു
കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്