
തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള മൂന്ന് ആനകളെ തെരഞ്ഞെടുത്തു. ഗോപികണ്ണന്‍, രവികൃഷ്ണന്‍, ദേവദാസ് എന്നീ കൊമ്പന്മാരാണ് ഇത്തവണ ഓടുന്നത്. സഹസ്രകലശത്തിന് ശേഷം കിഴക്കേ ദീപസ്തംഭത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെയാണ് ആനകളെ തെരഞ്ഞെടുത്തത്.
കൊമ്പന്‍ ചെന്താമരാക്ഷന്‍, പിടിയാന ദേവി എന്നീ ആനകള്‍ കരുതലായി നിലനിര്‍ത്തും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ നറുക്കെടുത്തു. ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പി. മനോജ്കുമാര്‍, കെ.എസ്. മായാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Read More... കാർ വാടകയ്ക്കെടുത്ത് തിരിച്ച് കൊടുത്ത ശേഷം പെറ്റി വന്നു, അടച്ച ശേഷവും തർക്കം; മദ്ധ്യവയസ്കനെ റോഡിലിട്ട് തല്ലി
ആനയോട്ടത്തിലെ താരമാണ് ഗോപികണ്ണന്‍. ഗോപികണ്ണന്‍ എട്ടു തവണയും രവികൃഷ്ണന്‍ രണ്ടുതവണയും ജേതാക്കളായിട്ടുണ്ട്. 10 ആനകളാണ് ഇത്തവണ ആനയോട്ട ചടങ്ങില്‍ പങ്കെടുക്കുന്നത്. മുന്‍നിരയില്‍ അണിനിരക്കുന്ന മൂന്നാനകളില്‍ ആദ്യം ഓടിയെത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ബുധന്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം.